പരാജയത്തിന് പിന്നാലെ എസ്.എന്‍ കോളജിലെ സംഘര്‍ഷം; മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം : കൊല്ലം എസ്.എന്‍.കോളജില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗതം, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് വധശ്രമത്തിന് കേസ് എടുത്തു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഇരുപത്തിയഞ്ചോളം പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ എഐഎസ്‌എഫ് യൂണിറ്റ് സെക്രട്ടറി നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് കോളേജില്‍ സംഘര്‍ഷം നടന്നത്. എസ്‌എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എഐഎസ്‌എഫ് നേതൃത്വം പറയുന്നത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌എഫ്‌ഐ നേതാക്കളും ആക്രമിച്ചുവെന്നും ആരോപണമുണ്ട്.

Related posts

Leave a Comment