പത്മപ്രഭാ പുരസ്‌കാര നേട്ടത്തില്‍ ശ്രീകുമാരന്‍ തമ്പി

പത്മപ്രഭാ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ശ്രീകുമാരന്‍ തമ്പി . ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം ലഭിച്ചത് കവിയും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്ബിക്കാണെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണ്. ഗാന രചയിതാവായ കെ ജയകുമാര്‍ ചെയര്‍മാനും, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയ്താവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.75000 രൂപയുള്‍പ്പെടുന്നതാണ് പുരസ്‌കാരം. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും ഒരുപോലെ അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ഒരു പോലെ മാറ്റ് തെളിയിച്ച പ്രതിഭാശാലിയാണ് ശ്രീകുമാരന്‍ തമ്പിയെന്ന് ജൂറി വിലയിരുത്തി.

Related posts

Leave a Comment