പത്തനംതിട്ട:റാന്നിയില്‍ പത്തു വയസ്സുകാരിയോട് പലതവണ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ 72 കാരന്‍ പിടിയില്‍. വെച്ചൂച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ചേത്തയ്ക്കല്‍ കാക്കാരിക്കല്‍ സൈമണ്‍ (72) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ കുട്ടിയോട് പല തവണ ലൈംഗീകാതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി എടുത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
റാന്നി ഡിവൈ.എസ്.പി.മാത്യു ജോര്‍ജ്, പെരുമ്ബെട്ടി ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജ്, എസ്.ഐ. സണ്ണിക്കുട്ടി, എ.എസ്.ഐ. സുഭാഷ്, സി.പി.ഒ.മാരായ അലക്‌സ്, സുമില്‍, എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.