പത്താംക്ലാസ്‌ പരീക്ഷ ഉച്ചക്ക്‌ ശേഷം; രാവിലെ പ്ലസ്‌ ടു പരീക്ഷ

തിരുവനന്തപുരം> പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും.

പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു.

ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. വാര്‍ഷിക പരീക്ഷക്ക് മുന്നേ മാതൃകാപരീക്ഷ നടത്തും.

അതേസമയം, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിക്കും. ഇതിനു പുറമേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്കൂളുകള്‍ക്ക് ക്രമീകരിക്കാനുള്ള അവസരം നല്‍കും.

Related posts

Leave a Comment