കടനാട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്സോ കേസില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയില്‍, കടനാട് പഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് വര്‍ഷം മുമ്ബാണ് ആദ്യത്തെ കേസിന്റെ സംഭവം നടന്നത്.
അന്ന് 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ജിഷ്ണു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസ്സായി.
പീഡനത്തിനിരയായ പെണ്കുട്ടിയോടൊപ്പമാണ് ഈ യുവാവ് ഇപ്പോള്‍ താമസിക്കുന്നതെങ്കിലും ഈ കേസിന്‍്റെ വിചാരണ കോട്ടയം കോടതിയില്‍ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്ബും ഇതിന്റെ വാദം ഉണ്ടായിരുന്നു.
കേസില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ രണ്ടാഴ്ച മുമ്ബ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ ചെവിയിലെത്തി. ഇതേ തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്.
മേലുകാവ് സി.ഐ. ജോസ് കുര്യന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ഇന്നലെ പ്രതി ജിഷ്ണുവിനെ (31) പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.