പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: ആതിരപ്പിള്ളി കാണിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.

പ്രതി പനങ്ങാട് സ്വദേശി സഫര്‍ഷായാണ് കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയത്. 2020 ജനുവരി ഏഴിനായിരുന്നു സംഭവം. വാല്‍പ്പാറയില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കല്‍, പീഡിപ്പിക്കാനായി തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, പീഡനം, തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

പ്രതിക്കുള്ള ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കലൂര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു പ്രതി. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്്. കൊല്ലപ്പെടുന്ന സമയത്ത് പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണിയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് സഫര്‍ഷാ ആണെന്ന് തെളിഞ്ഞിരുന്നു.

കൊലപ്പെടുത്തിയ ശേഷം വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ മൃതദേഹം തള്ളുകയായിരുന്നു. കാര്‍ ഷോറൂമിലെ ഡ്രൈവറായിരുന്ന സഫര്‍ഷാ അവിടെ നിന്നെടുത്ത കാറിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

Related posts

Leave a Comment