പത്തനംതിട്ട: സുഹൃത്തായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീടിന്റെ മുകളിലത്തെ റൂമിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. മുറിയില്‍ നിന്നും അപരിചിതന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പിതാവ് ചെന്ന് നോക്കിയപ്പോഴാണ് പ്രതിയെ കണ്ടത്. അതോടെ മുകളിലത്തെ നിലയില്‍ നിന്നും ചാടി പ്രതി തന്റെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും ഒരേ സ്കൂളില്‍ പഠിച്ചവരാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.