കാസര്‍ഗോഡ്: എഐ ക്യാമറകള്‍ കണ്ണുതുറന്നതോടെ കാസര്‍ഗോഡ് പോരും തുടങ്ങിയ കെ.എസ്.ഇ.ബി. – എം.വി.ഡി. ഏറ്റുമുട്ടലില്‍ കെ.എസ്.ഇ.ബി.യ്ക്ക് തിരിച്ചു പണികൊടുത്ത് എം.വി.ഡി.
വാഹനത്തില്‍ വെച്ചിരുന്ന കെ.എസ്.ഇ.ബി. യുടെ ബോര്‍ഡിന്റെ പേരില്‍ 3250 രൂപ പിഴ കൊടുത്തു. ആര്‍.ടി.ഒ. യുടെ അനുമതിയില്ലാതെ ബോര്‍ഡ് വെച്ചതാണ് കുറ്റം.
ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ മുകളില്‍ തോട്ടിയും കെട്ടി സഞ്ചരിച്ച കെ.എസ്.ഇ.ബി.യുടെ ജീപ്പിന് 20,000 രൂപയും ഡ്രൈവര്‍ക്ക് 500 രൂപ പിഴയും എം.വി.ഡി. ഈടാക്കിയതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി. യും – എം.വി.ഡി.യും തമ്മിലുള്ള പോര് തുടങ്ങിയത്.
തോട്ടികെട്ടി കെ എസ് ഇ ബിയുടെ ജീപ്പ് യാത്രചെയ്തതിനെത്തുടര്‍ന്ന് 20000 രൂപ പിഴയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ക്ക് 500 രൂപ പിഴയും എം വി ഡി ഈടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് എം വി ഡി-കെഎസ്‌ഇബി പോര് തുടങ്ങിയത്.
എം.വി.ഡി. ഇട്ട 20,000 രൂപ പിഴയ്ക്ക് ഒരു ലക്ഷത്തോളം വരുന്ന കറന്റ്ബില്‍ കുടിശ്ശികയില്‍ വിവിധ ആര്‍.ടി.ഒ ഓഫീസുകളുടെ ഫ്യൂസ് ഊരിയാണ് കെ.എസ്.ഇ.ബി. മറുപണി നല്‍കിയത്.
നേരത്തേ കെ.എസ്. ഇ.ബി. കണ്ണൂരിലെ മട്ടന്നൂരില്‍ ആര്‍ടിഒ ഓഫീസിന്റെ ഫ്യൂസ് ഊരിയത് അവര്‍ക്ക് എട്ടിന്റെ പണിയായി മാറിയിരുന്നു. ആര്‍.ടി.ഒ. യുടെ മൂന്ന് വൈദ്യുതി വാഹനങ്ങളാണ് അനക്കമില്ലാതെ കട്ടപ്പുറത്തായത്.
52,820 രൂപയാണ് ഈ ഓഫീസിലെ കുടിശ്ശിക. ജൂലൈ 1 ന് രാവിലെയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്.
പല മാസങ്ങളിലായി 57,000 രൂപ അടയ്ക്കാതിരുന്നതിനാല്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ഓഫീസിന്റെ ഫ്യൂസും കെ.എസ്.ഇ.ബി.
ഊരിയിരുന്നു. കാസര്‍ഗോഡ് കറന്തക്കാട്ടുള്ള ആര്‍.ടി.ഒ. ഓഫീസിലെ ഫ്യൂസും കെ.എസ്. ഇ.ബി. ഊരിയിരുന്നു. 23,000 രൂപയാണ് ഇവിടെ അടയ്‌ക്കേണ്ടിയിരുന്ന ബില്‍തുക.
എമര്‍ജന്‍സി ഫണ്ടില്‍ നിന്നും പണമെടുത്ത് അടച്ച് ആര്‍.ടി.ഒ. ഓഫീസ് പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.