പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ഇരുപതോളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശ പത്രിക അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പൊതുപണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒാടില്ല. ആശുപത്രി, ആംബുലന്‍സ്, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Related posts

Leave a Comment