പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം;

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം. കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് സംഭവം.സിഎഫ്‌എൽടിസിയിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച്‌ ഇവർ നാലുപേരും ചേർന്ന് കഴിച്ചതായാണ് സംശയം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച്‌ കൂടുതൽ പറയാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സർജിക്കൽ സ്പിരിറ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദൻ. മുരുകാനന്ദന്റെ സുഹൃത്താണ് പ്രസാദ്. സ്പിരിറ്റ് കഴിക്കാൻ കൂടെ ഉണ്ടായിരുന്ന രാജീവും ഗോപിയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Related posts

Leave a Comment