പട്ടാപ്പകല്‍ അരും കൊല നടത്തിയത് ബന്ധുവായ ഇരുപത്തിമൂന്നുകാരന്‍, കോട്ടയം താഴത്തങ്ങാടി കൊല മുഹമ്മദ് ബിലാല്‍ കുറ്റം സമ്മതിച്ചു, മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു

തിരുവനന്തപുരം: നാടിനെ നടുക്കിയ കോട്ടയം താഴത്തങ്ങാടി കൊലക്കേസിലെ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നുപുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഷണമാണ് കൊലയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു.

മോഷണം ലക്ഷ്യമിട്ടാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് കുടുംബവുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ പ്രതിയുടെ കുടുംബത്തിന് സാമ്ബത്തിക പ്രശ്നമുണ്ടായപ്പോള്‍ ഷീബ സഹായിച്ചിരുന്നു. പരിചയമുണ്ടായിരുന്നതിനാല്‍ ഷീബ വാതില്‍ തുറക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഷീബയുടെ ഭര്‍ത്താവ് സാലിയുമായി സംസാരിച്ചിരുന്നു. അല്പം കഴിഞ്ഞതോടെ അയാളെ പ്രതി ആക്രമിച്ചു.ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി അവരുടെ നേരെ തിരിഞ്ഞു.അടിയേറ്റ ഇരുവരും വീണതോടെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി. തുടര്‍ന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും എടുത്തു. പിന്നീട് തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ഷീബയുടെയും സാലിയുടെയും ശരീരത്തില്‍ കമ്ബിചുറ്റി വൈദ്യുതി പ്രവഹിക്കുകയും ചെയ്തു.തുടര്‍ന്നാണ് കാര്‍ കൈക്കലാക്കി രക്ഷപ്പെട്ടത്.

കൊച്ചിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുമായി കാക്കനാട്ട് തെളിവെടുപ്പ് ഇപ്പോള്‍ നടക്കുകയാണ്. മോഷ്ടിച്ചസ്വര്‍ണം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.

അറസ്റ്റിലായ മുഹമ്മദ് ബിലാല്‍ നേരത്തേ ചില ക്രിമിനല്‍കേസില്‍ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Related posts

Leave a Comment