പഞ്ചാബിൽ സൈനികകേന്ദ്രത്തിൽ വെടിവെപ്പ്; 4 പേ‍ർ കൊല്ലപ്പെട്ടു

ബഠിംഡാ: പഞ്ചാബിലെ ബഠിംഡാ സൈനികകേന്ദ്രത്തിൽ വെടിവെപ്പ്.

സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 4.35 ന് സൈനികകേന്ദ്രത്തിനുള്ളിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു.

പ്രദേശം വളഞ്ഞ സൈന്യം തെരച്ചിൽ തുടങ്ങിയതായും കരസേനയെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സൈനികകേന്ദ്രത്തിന് പുറത്ത് പോലീസ് സംഘം എത്തിയിട്ടുണ്ടെന്ന് ബഠിംഡാ സീനിയർ സുപ്രണ്ട് ഓഫ് പോലീസ് ജി എസ് ഖുറാനയെ ഉദ്ധരിച്ചു ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംഭവം ഭീകരാക്രമണമായി തോന്നുന്നില്ലെന്നും സൈനികകേന്ദ്രത്തിലെ ആഭ്യന്തര പ്രശ്നമാണെന്നു സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related posts

Leave a Comment