പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; 56കാരന്‍ അറസ്റ്റില്‍

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 56കാരനായ മനോജ് സാഹ്നിയാണ് അറസ്റ്റിലായത്.

മുംബൈയിലെ മിറ റോഡിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവമുണ്ടായത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്.

ഇതിനുശേഷം മൃതദേഹഭാഗങ്ങള്‍ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബില്‍ഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

അഴുകിയനിലയിലാണ് മൃതദേഹ ഭാഗങ്ങള്‍ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇന്‍ റിലേഷനിലായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷണര്‍ ജയന്ത് ബാജിബാലെ പറഞ്ഞു.

വിശദമായ അന്വേഷണത്തില്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം പുറത്തു വരുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment