കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍.
പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ വിദേശത്തേയ്ക്ക് കടന്നുവെന്നാണ് സൂചന. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന് പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരിക്കല്‍ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാന്‍ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം.