കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഇഡി കേസില്‍ കാക്കനാട്ടെ ജില്ലാ ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. ഇവിടെ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കോടതിയില്‍ നല്‍കും. തിങ്കളാഴ്ചയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്.