ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പില്‍ നാല് വയസുകാരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബത്തിന് പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് സെവന്ത് അവന്യൂ, 44 സ്ട്രീറ്റ് കവലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യൂയോര്‍ക്ക് പോലിസ് വക്താവ് എഎഫ്പിയോട് പറഞ്ഞു. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാനെത്തിയതായിരുന്നു കുടുംബം. ഇതിനിടയിലാണ് വെടിവയ്പ്പ് നടന്നത്.
46 കാരിയുടെയും 23 കാരിയുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മാന്‍ഹട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകട നിലയിലല്ലെന്നും ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൈംസ് സ്ക്വയറില്‍ നാലുപേര്‍ തമ്മിലുണ്ടായ വാക്കിതര്ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ പോലിസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല. സാക്ഷിമൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. സ്ഥലത്തെ കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട