തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു , സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ശനിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലുണ്ടാകുന്ന ചുഴലിക്കാറ്റ് പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്ത മഴയും കാറ്റും തുടരും.
ഇതിന്റെ അടിസ്ഥാനത്തില്‍. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ‘അംഫാന്‍’ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇതുവരെ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.