ഇടുക്കി: അറബിക്കടലിലെ കിഴക്കന്‍ മദ്ധ്യമേഖലയിലും തെക്ക് കിഴക്കന്‍ മേഖലയുമായ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ വൈകിട്ടോടെ അതി തീവ്രമായി. നിസര്‍ഗ ചുഴലിക്കാറ്റായി ബുധനാഴ്ച മഹാരാഷ്ട- ഗുജറാത്ത് തീരം തൊടാന്‍ സാധ്യത.
ഇന്ന് വിവരം ലഭിക്കുമ്ബോള്‍ വടക്ക് വടക്ക് കിഴക്ക് ദിശയില്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ന്യൂനമര്‍ദം ഗോവയില പനാജിയില്‍ നിന്ന് 280 കി.മീ അകലത്തിലും മുംബൈയില്‍ നിന്ന് 710 കിലോ മീറ്റര്‍ അകലെയുമാണ്. ഉച്ചയോടെ ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി ദിശ തിരിഞ്ഞ് നാളെ ഉച്ചതിരിഞ്ഞ് വടക്കന്‍ മഹാരാഷ്ട്രയിലെ ഹരിഹരേശ്വരിനും ഗുജറാത്തിലെ കേന്ദ്ര ഭരണ പ്രദേശമായ ദാമനും ഇടയില്‍ കര തൊടും. 100-110 കിലോമീറ്റര്‍ വേഗത്തിലാകുമിത്.
പിന്നീട് രാത്രിയോടെ ശക്തി കുറയാന്‍ തുടങ്ങും. 4ന് ന്യൂനമര്‍ദമായി മാറും. പിന്നാലെ മദ്ധ്യപ്രദേശിലെത്തി ദുര്‍ബലമാകും. അതേ സമയം വടക്കന്‍ മഹാരാഷ്ട്ര – തെക്കന്‍ ഗുജറാത്ത് മേഖലയില്‍ ചുഴലിക്കാറ്റിന്‍്റെ മുന്നൊരുക്ക ഭാഗമായി ഐഎംഡി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊറോണയുടെ കൂടി പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാറ്റി പാര്‍പ്പിക്കല്‍ വലിയ വെല്ലുവിളിയാകും. മുംബൈയിലടക്കം ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത. കാലവര്‍ഷം കൂടി എത്തിയതിനാല്‍ കേരളത്തില്‍ ഇന്ന് കല്‍ക്ഷോഭത്തിനും കനത്ത മഴക്കും സാധ്യതയുണ്ട്.