ന്യുയോര്‍ക്കില്‍ നിന്നെത്തിയ 80 കാരന്‍ മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; വീല്‍ചെയര്‍ നല്‍കിയില്ലെന്ന ആരോപണം തള്ളി അധികൃതര്‍

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എണ്‍പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

ഈ മാസം 12ന് ന്യുയോര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് മരിച്ചത്.

വീല്‍ചെയര്‍ ലഭിക്കാതെ വന്നതോടെ വിമാനത്തില്‍ നിന്നിറങ്ങി ടെര്‍മിനലിലൂടെ നടന്നുപോകുന്നതിനിടെയാണ് മരണം.

എന്നാല്‍ വീല്‍ ചെയര്‍ നല്‍കിയില്ലെന്ന ആരോപണം ശരിയല്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആദ്യം വീല്‍ ചെയര്‍ നല്‍കി.

മറ്റൊരു വീല്‍ ചെയര്‍ എത്തിക്കുന്നതിനായി കാത്തിരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും അതിന്

തയ്യാറാകാതെ അദ്ദേഹം ഇറങ്ങിനടക്കുകയായിരുന്നുവെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കുഴഞ്ഞുവീണ യാത്രക്കാരന് മെഡിക്കല്‍ സംഘം അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മരണമടഞ്ഞുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment