നോവായി നിഹാൽ, സഹിക്കാനാകില്ല, ശരീരം കണ്ടവർ കണ്ണുപൊത്തി, വിങ്ങിപ്പൊട്ടി പ്രദേശവാസികൾ, ഖബറടക്കം ഇന്ന്

മുഴുപ്പിലങ്ങാട്: (കണ്ണൂര്‍) കണ്ണൂരിനടുത്ത് മുഴുപ്പിലങ്ങാട് തെരുവുനായ പതിനൊന്നു വയസ്സുകാരനെ കടിച്ചുകൊന്നു.

മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നൗഷാദിന്റെ മകന്‍ നിഹാല്‍ ആണ് ഈ ദാരുണസംഭവത്തില്‍ മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത നിഹാല്‍ വീടിന്റെ ഗേറ്റിനു പുറത്തിറങ്ങിയപ്പോഴാണ് തെരുനായകള്‍ ആക്രമിച്ചത്. ഓട്ടിസം ബാധിച്ച കുട്ടി ചികിത്സയിലായിരുന്നു. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്.

പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നുവെന്നും സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിഹാല്‍ മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തു കടിയേറ്റതിന്റെ പാടുകളുണ്ട്. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.

Related posts

Leave a Comment