കോഴിക്കോട്: നോമ്പ് തുറക്കാനയാണ് മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്തും രണ്ടരവയസുകാരി സഹ്റയും കോഴിക്കേട്ടേക്ക് പോയതെന്ന വിശദീകരണവുമായി അക്രമി തീവെച്ച ട്രെയിനില്‍ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു നാസര്‍.
കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വരുമ്പോഴായിരുന്നു സംഭവം.
‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു.
ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്.
ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’ എന്നാണ് ബന്ധുവായ നാസര്‍ പറയുന്നത്.ഇന്നലെ രാത്രിയായിരുന്നു നാടിനു നടുക്കിയ സംഭവം.
രാത്രി ഒമ്പതരയോടെ ‘ഡി കോച്ചില്‍’ എത്തി പെട്രോള്‍ സ്പ്രേ ചെയ്ത് തീയിടുകയായിരുന്നു. അക്രമം കണ്ട് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയതായിരുന്നു റഹ്മത്തും ഷഹ്റാമത്തും.