നേപ്പാള്‍ അതിര്‍ത്തി കടന്ന് മുന്നേറി ചൈന; റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ വിദഗ്ധ സമിതി

കാഠ്മണ്ഡു: ചൈനയുടെ ശക്തമായ കടന്നുകയറ്റത്തെക്കുറിച്ച്‌ നേപ്പാളിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി ബാല്‍ കൃഷ്ണ ഖണ്ഡിനാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രാലയം സെക്‌ട്രട്ടറി ജയനാരായണന്‍ ആചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്.

നേപ്പാളും ചൈനയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ലിമിലാപ്ചാ മുതല്‍ ഹുംല മേഖലയിലെ ഹില്‍സ വരെയുള്ള ഭാഗത്താണ് ചൈന കടന്നുകയറിയെന്ന് സംശയിക്കുന്നത്. സര്‍വ്വേ വകുപ്പിലെ ഡപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ സുശില്‍ ഡാംഗോല്‍, സീനിയര്‍ പോലീസ് സൂപ്രണ്ട് ഉമേഷ് രാജ് ജോഷി, ആംഡ് പോലീസ് സീനിയര്‍ സൂപ്രണ്ട് പ്രദീപ് കുമാര്‍ പാല്‍, ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉപമേധാവി കിഷോര്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണ് ജയനാരായണന്‍ ആചാര്യയെ സഹായിച്ചത്.

അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യേറിയും മലനിരകള്‍ കയ്യടക്കിയും ചൈനീസ് സൈന്യം നടത്തുന്ന അധിനിവേശങ്ങളുടെ റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. ശക്തമായ ജനരോഷമാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്. മുന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ കാലയളവില്‍ വിദ്യാര്‍ത്ഥികളും മാദ്ധ്യമപ്രവര്‍ത്തകരും ചൈനയുടെ കടന്നുകയറ്റ ത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ചിരുന്നു. ഏഴിലധികം ഗ്രാമങ്ങളില്‍ ചൈന കടന്നുകയറിയതായ റിപ്പോര്‍ട്ട് നല്‍കിയ മാദ്ധ്യമപ്രവര്‍ത്തകര്‍ പലരും ദുരൂഹ സാഹചര്യ ത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടതും സര്‍ക്കാറിന് തലവേദനയായിരുന്നു.

Related posts

Leave a Comment