നേതാക്കളെ ഹസ്തദാനം ചെയ്ത്, കുശലം ചോദിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്നലെ(ഡിസംബര്‍ 5) രാഷ്‌ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നിരുന്നു.

ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ അതിന് എല്ലാ തരത്തിലുള്ള പിന്തുണ തേടുന്നതിനും, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ വിശദീകരിക്കാനുമായിരുന്നു

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്ത യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തത്.

യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്‌ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

Related posts

Leave a Comment