തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍
റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച് തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്.
മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം, പിഎച്ച്‌ഡിയുള്ള അദ്ധ്യാപകരുടെ എണ്ണം, മൊത്തം ബജറ്റും വിനിയോഗവും, പ്രസിദ്ധീകരണങ്ങളും അവയുടെ നിലവാരവും, നേടിയ പേറ്റന്റുകള്‍, പഠിച്ചിറങ്ങുവരുടെ ജോലി സാധ്യതയും ഉപരിപഠന അവസരവും, ബിരുദം കഴിഞ്ഞിറങ്ങു വിദ്യാര്‍ത്ഥികള്‍ക്കു പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടാറുണ്ടോ?, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികളുടെ ശതമാനം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സമൂഹത്തിലുള്ള മതിപ്പ്, മത്സരക്ഷമത എിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിട്ടുള്ളത്