നൂറിന്റെ ‘നിറവില്‍’ മുംബൈ !! പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.

മുംബൈ ഉപനഗരമായ താനെയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയില്‍ പലയിടത്തും 99.94 രൂപയിലെത്തി നില്‍ക്കുകയാണ് ഇന്ധന വില.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചു.

പെട്രോള്‍, ഡീസല്‍ വില രാജ്യമെമ്ബാടും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ ഇതിനകം 100 രൂപ കടന്ന പെട്രോളിന്റെ വില ഇന്ന് മുംബൈയിലെ താനെ നഗരത്തിലും 100 രൂപ മറി കടന്നു.

താനെയില്‍ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 100.07 രൂപയും ഡീസലിന് ലിറ്ററിന് 91.99 രൂപയുമാണ്

Related posts

Leave a Comment