ന്യൂഡല്‍ഹി | നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പുനഃപരിശോധാനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്.
പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് ഹരജികളില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പരീക്ഷയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേന്ദ്രം.