തിരുവനന്തപുരം: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
പോലീസിന്‍റെ ലാത്തിയും ഷീല്‍ഡും പിടിച്ചെടുത്ത എസ് എഫ് ഐ പ്രവർത്തകർ അത് നശിപ്പിക്കുകയായിരുന്നു.
പ്രവർത്തകർ രാജ്ഭവൻ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയടക്കം പത്തിലധികം പേരെ മാർച്ചിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
എസ് എഫ് ഐ ഇന്ന് പഠിപ്പുമുടക്കി സമരം ചെയ്തത് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി സി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റികള്‍ നിയമിച്ചതിലും, നീറ്റ് പരീക്ഷ അട്ടിമറിയിലും പ്രതിഷേധിച്ചാണ്.