നീതു ജോണ്‍സനായി കാത്തിരിക്കുന്നു; വീട് വെച്ച്‌ നല്‍ക്കാന്‍ തയ്യാറാണ്, വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍

വീടില്ലെന്ന പറഞ്ഞ കത്തയച്ച വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍ കാത്തിരിപ്പ് തുടരുന്നു. വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല

ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച്‌ അത് എം.എല്‍.എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്.
ഇതിന് പിന്നാലെ നീതു ജോണ്‍സണെ കണ്ടെത്താന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നീതുവിനെ കാത്ത് വഴിയരികില്‍ ഇരിക്കാന്‍ എം.എല്‍.എ തീരുമാനിച്ചത്.

രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനില്‍ അക്കരയ്ക്കൊപ്പം റോഡില്‍ വിദ്യാര്‍ത്ഥിയെ കാത്തിരുന്നു. ആരും എത്താതതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്.

Related posts

Leave a Comment