നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് കാഴ്ചക്കാരെയെല്ലാം തെല്ലൊന്നമ്ബരപ്പിച്ച മൂന്ന് നാല് ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ, അവളോട് അനുകമ്ബ തോന്നിയവരെല്ലാം അടുത്ത നിമിഷം തങ്ങള്‍ക്ക് സംഭവിച്ച അബദ്ധമാലോചിച്ച് പൊട്ടിച്ചിരിച്ചിട്ടുണ്ടാവണം.
വലിയൊരു ഗ്രൗണ്ടില്‍ കയ്യിലൊരു പോപ്പ് കോണ്‍ പാക്കറ്റുമായാണ് കുട്ടിയുടെ നില്‍പ്. ഫോട്ടോ കാണുന്നയാളുടെ ശ്രദ്ധ ആദ്യമെത്തുക അവളുടെ കാലുകളിലേക്കാണ്. തീരെ മെലിഞ്ഞ് നീണ്ട്, ആരുടേയും ഉള്ളില്‍ അയ്യോ പാവം എന്ന്തോന്നിപ്പിക്കുന്ന ഫോട്ടോ. പിന്നീടാവും കുട്ടിയുടെ കൈയിലെ പോപ്പ് കോണിലേക്ക് നോട്ടമെത്തുക. ആ പോപ്പ് കോണിന്റെ പാക്കറ്റ് അവളുടെ കാലുകള്‍ മറച്ചതാണെന്ന് അപ്പോള്‍ മാത്രമാണ് മനസിലാവുക.
ഫോട്ടോയുടെ പശ്ചാത്തലവും കുട്ടിയുടെ നില്‍പും മുഖത്തെ ഭാവവും കയ്യിലെ പോപ്പ്്‌കോണുമെല്ലാം ചേര്‍ന്ന് കണ്ണുകളെ വഞ്ചിക്കുന്നതാണിവിടെ. കാണുന്നവര്‍ക്ക് മുന്നില്‍ മായക്കാഴ്ചയുളവാക്കുന്ന പ്രതിഭാസം. കുട്ടിയുടെ കാലുകള്‍ ഇത്തരത്തില്‍ കാണപ്പെടുന്നതെന്തു കൊണ്ടെന്ന ചര്‍ച്ചയാണിപ്പോള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും.
https://www.facebook.com/christopherfferry/photos/a.211787522624681/800451890424905/?type=3
ക്രിസ്റ്റഫര്‍ ഫെറി തിങ്കളാഴ്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ ഷെയര്‍ ചെയ്തു. നൂറ് കണക്കിന് കമന്റുകളാണ് പോസ്റ്റിന് കീഴില്‍. കുട്ടിയോട് ആദ്യം
അനുകമ്ബ തോന്നിയെന്നും പിന്നീടാണ് അബദ്ധം പിണഞ്ഞതാണെന്ന് മനസിലായതെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.