നിർമ്മാതാവ് ആകാൻ ഒരുങ്ങി സംവിധായകൻ. Sitcom പരമ്പരകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകൻ രാജേഷ് തലച്ചിറ . സംവിധായകൻ കൃഷ്ണകുമാറിൻറെ അസോസിയേറ്റായി പ്രവർത്തിച്ച രാജേഷ് തലച്ചിറ ഇപ്പോൾ ഹാസ്യം മേമ്പൊടിയായി ചേർന്ന പരമ്പരകൾ സംവിധാനം ചെയ്യുകയാണ്. ജനം ടിവി യിലെ പകിട പകിട പന്ത്രണ്ട് , കൈരളി ടിവി യിലെ കുടുംബ കോടതി, അമൃത ടിവിയിലെ അളിയൻ vs അളിയൻ ,കൗമുദി ടിവി യിലെ അളിയൻസ്, comx tv യിലെ അഭി weds മഹി , മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തുടങ്ങിയ ഹാസ്യ പരമ്പരകൾക്ക് പുറമേ ദൂരദർശൻ സംരക്ഷണം ചെയ്ത ഒരു ബാർബേറിയൻ സിദ്ധാന്തം എന്ന അനീഷ് രാവിയെ കേന്ദ്രകഥാപാത്രമായി എത്തിച്ച ഷോർട്ട് ഫിലിമും രാജേഷ് സംവിധാനം ചെയ്തു. ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അനീഷ് രവിക്ക് ബാർബേറിയൻ സിദ്ധാന്തത്തിൻറെ അഭിനയത്തിന് അവാർഡും ലഭിച്ചതാണ്. ഇപ്പോൾ രാജേഷ് തലച്ചിറ നിർമ്മാതാവ് ആകാൻ ഒരുങ്ങുകയാണ്. മുൻപ് ഒ എം കെ വി എന്ന പരമ്പര നിർമ്മിച്ചതും രാജേഷ് തലച്ചിറ തന്നെയാണ്. മേരിത്തള്ള എന്ന പുതിയ ഹാസ്യ വെബ്സീരിയസ് ആണ് രാജേഷ് തലച്ചിറ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഗോകുൽ വിനു ആണ് ഈ പുതിയ വെബ്സീരീസ് സംവിധാനം ചെയ്യുന്നത്.
രാജേഷ് തലച്ചിറയാണ് ഇത് ഔദ്യോഗികമായി തന്നെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതും. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിൻറെ പരമ്പരകളുടെ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തു. മേരിത്തള്ള എന്ന പുതിയ വെബ്സീരീസ് ഉടൻ വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെബ്സീരീസീൻറെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചാനൽ എം ലൈഫ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ വെബ്സീരീസ് പുറത്തു വരാൻ പോകുന്നത്. ആരാധകർ ഇതിനുവേണ്ടി ഉള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.