നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം ഭയപ്പെട്ടു എന്നല്ല: വിഡിയോയുമായി ബാല

പുതിയ ജീവിതത്തിലേക്ക് ഫ്രെയിം തിരിച്ചു വച്ചിരിക്കുകയാണ് നടൻ ബാല. പുതിയ ജീവിത പങ്കാളിയൊടൊത്തുള്ള ആദ്യത്തെ ഓണാഘോഷത്തിന്റെ ത്രില്ലിലാണ് ബാലയും ഭാര്യ എലിസബത്തും.
എന്നാലിപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്ന് ബാല പറയുന്നു. നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈൽ സഹായമായി നൽകുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്ക്കൊപ്പം ഉണ്ടായിരുന്നു. ബാലയുടെ വാക്കുകൾ ഇങ്ങനെ … ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ട്. അതേസമയം നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമർശനങ്ങളിൽ അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു .‍2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു.

Related posts

Leave a Comment