നില്‍ക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് നിബിന് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി ; വീട്ടിലേക്ക് ഫോണ്‍വിളിച്ചു പറഞ്ഞതിന് പിന്നാലെ മരണവും

കൊല്ലം: തിങ്കളാഴ്ച രാവിലെ പാറ്റ് നിബിന്‍ മാക്‌സ്‌വെല്‍ കൊല്ലത്തെ തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.

സാധാരണഗതിയില്‍ പതിവ് പോലെ വളരെ പ്രസന്നമായിരുന്നു ഫോണ്‍കോളെങ്കിലൂം പിതാവിന് ഒരു അസാധാരണ ഉല്‍ക്കണ്ഠ മകന്റെ ശബ്ദത്തില്‍ ഫീല്‍ ചെയ്തു.

ഏഴുമാസം ഗര്‍ഭിണിയായിരിക്കുന്ന ഭാര്യയുമായി സംസാരിച്ച നിബിന്‍ അഞ്ചു വയസ്സുള്ള മകളോട് കൊഞ്ചുകയും പിതാവുമായി സംസാരിക്കുകയും ചെയ്തു.

താന്‍ ജോലി ചെയ്യുന്ന ചിക്കന്‍ഫാം സ്ഥിതിചെയ്യുന്ന മാര്‍ഗലിയോട്ട് അത്ര സുരക്ഷിതമല്ലെന്ന് പിതാവിനെ

അറിയിച്ചു. പിന്നാലെയായിരുന്നു ഹിസ്ബുള്ള തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ നിബിന്റെ മരണം

സംഭിച്ചതും.

മറ്റു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കായിരുന്നു പരിക്കേറ്റത്.

രണ്ടാഴ്ച മുമ്ബ് വരെ ഇവിടെ അതിര്‍ത്തി കടന്നുള്ള വലിയ ആക്രമണം നടന്നിരുന്നതായി മകന്‍ നടത്തിയ

വെളിപ്പെടുത്തല്‍ പാറ്റ്‌നിബിന്റെ പിതാവ് പത്രോസ് മാക്‌സ്‌വെല്‍ പങ്കുവെച്ചു.

മകനോട് സുരക്ഷിത താവളത്തിലേക്ക് മാറാനും പിതാവ് ആവശ്യപ്പെട്ടിരുന്നു.

പാറ്റ്‌നിബിന്‍ മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാല്‍ സ്‌പോണ്‍സറില്‍ നിന്നും അനുമതി ലഭ്യമായില്ല.

പിന്നീട് വൈകി്ട്ട് 4 മണിയോടെ ഇസ്രായേലില്‍ തന്നെയുള്ള മൂത്തമകനാണ് വിവരം വിളിച്ചുപറഞ്ഞത്.

ആക്രമണത്തില്‍ നിബിന് പരിക്കേറ്റ് ആശുപത്രിയിലാണെന്നായിരുന്നു വിളിച്ചു പറഞ്ഞത്.

എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ 12.45 ഓടെ മരണവിവരം വിളിച്ചു പറയുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

പാറ്റ്‌നിബിന്‍ ഇസ്രായേലില്‍ എത്തിയിട്ട് വെറും രണ്ടു മാസമേ ആകുന്നുള്ളൂ

മികച്ച ശമ്ബളത്തിന്റെ ആകര്‍ഷണതയില്‍ ആയിരുന്ന ഇസ്രായേലിലേക്ക് പോകാന്‍ തയ്യാറായത്.

നിബിന്റെ പിതാവ് പത്രോസ് മാക്‌സ്‌വെല്‍ കൂലിവേലയെടുത്താണ് കുട്ടികളെ വളര്‍ത്തിയതും പഠിപ്പിച്ചതും.

ചവറ ഐടിഐ യില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ നേടിയിട്ടുള്ള നിബിന്‍

ഇസ്രായേലിലേക്ക് പോകാന്‍ തയ്യാറായത് കുടുംബത്തിന്റെ ഭാവിയെ കരുതിയായിരുന്നു.

നേരത്തേ മസ്‌ക്കറ്റിലെ ഒരു ഐസ് പ്ലാന്റില്‍ ജോലി െചയ്തിട്ടുള്ള പാറ്റ് നിബിന്‍ പിന്നീട് ദുബായിലും ജോലി ചെയ്തു.

ഭാര സയോണ നഴ്‌സ് ആണെങ്കിലും ഇപ്പോള്‍ ജോലി ചെയ്യുന്നില്ല.

സയോണയുടെ സഹോദരിയും നിബിന്റെ സഹോദരന്‍ നിവിന്‍ മാക്‌സ്‌വെല്ലും ഇസ്രായേലിലാണ്.

അഞ്ചു വഷം മുമ്ബ് ഇവര്‍ നിബിനായി ഒരു അഗ്രിക്കള്‍ച്ചര്‍ വിസ സംഘടിപ്പിച്ചിരുന്നതായി പത്രോസ് പറയുന്നു.

ഗലീലിയില്‍ തിങ്കളാഴ്ചയുണ്ടായ ഷെല്‍ ആക്രമണമാണ് പാറ്റ് നിബിന്റെ ജീവന്‍ എടുത്തത്.

ഗുരുതരമായി പരിക്കേറ്റ നിബിന്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പത്രോസിന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് പാറ്റ്‌നിബിന്‍. മരണം കുടുംബത്തെ ഉലച്ചിരിക്കുകയാണ്.

Related posts

Leave a Comment