കൊച്ചി: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ് അഭ്യര്‍ത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതിനു ശേഷം എല്ലാവരും ചേര്‍ന്ന് കിറ്റക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ നിയമ വിരുദ്ധ തുടരന്‍ പരിശോധനകള്‍ക്കു പിന്നില്‍ കുന്നത്തുനാട് എം.എല്‍.എ. പി. വി. ശ്രീനിജനാണ്. കാല്‍ ലക്ഷത്തോളം ജീവനക്കാരുടെ അന്നം മുട്ടിക്കാനാണ് ഇടത് എം എല്‍.എയുടെ ശ്രമം.
കമ്ബനിയില്‍ പരിശോധനകളുടെ പേരില്‍ നിയമ വിരുദ്ധ നടപടികളാണ് നടക്കുന്നത്. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്ബറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്ബനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ല.
കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്.
ഇത്തരം സാഹചര്യത്തില്‍ എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഭീമമായ തുക നിക്ഷേപിക്കുക? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളത്? കിറ്റെക്‌സിനെ പോലുള്ള ഒരു കമ്ബനിയുടെ സ്ഥിതി ഇതാണെങ്കില്‍ ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കും?
ജനിച്ച നാടിനോടുള്ള കടപ്പാടും സ്‌നേഹവും മൂലം ഇവിടുത്തെ ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉണ്ടാവണം ഉദ്ദേശ്യം കൊണ്ടാണ് സഹായവും ആനുകൂല്യങ്ങളും ഇല്ലെങ്കിലും ഭീമമായ തുകയുടെ നിക്ഷേപം തുടങ്ങുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായിത്തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും. ഇത്തരം സാഹചര്യത്തില്‍ എന്തിന് കേരളത്തില്‍ മുതല്‍ മുടക്കി റിസ്‌ക് എടുക്കണം? സാബു ജേക്കബ് ചോദിക്കുന്നു.
മലിനീകരണ പ്രശ്‌നമുയര്‍ത്തി തൃക്കാക്കര എം.എല്‍.എ. പി.ടി.തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ രേഖാമൂലം തെളിയിച്ചാല്‍ 50 കോടി രൂപ സമ്മാനമായി നല്‍കാമെന്ന് കഴിഞ്ഞ ആഴ്ച സാബു ജേക്കബ് പ്രഖാപിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാതിരിരുന്ന പി.ടി. തോമസില്‍ നിന്നും 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് കിറ്റക്‌സ് കഴിഞ്ഞ ദിവസം നിയമ നടപടികള്‍ തുടങ്ങിയിരുന്നു.