നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍ ആവശ്യപ്പെടുന്നത്. വസ്ത്രങ്ങള്‍, ആക്സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ പറയുന്നു.ടായ എന്ന സംസ്കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്.
അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലന് ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്ബതാം നൂറ്റാണ്ടില്‍ നമ്ബൂതിരി സ്ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്ബൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.
https://www.facebook.com/AnumolOnline/photos/a.432702246840089/3909070589203220/