‘നിറം കുറവായതിനാല്‍ ടാഗോറിനെ അമ്മ എടുക്കാന്‍ വിസമ്മതിച്ചിരുന്നു’; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ് സുഭാസ് സർക്കാർ പറഞ്ഞത്. ടാഗോറിന്റെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തമായി അദ്ദേഹം ഇരുണ്ട നിറമുള്ള ആളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവും പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷനുമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായ സുഭാഷ് സര്‍കാര്‍. അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞു. ശാന്തിനികേതനിൽ ടാഗോർ നിർമ്മിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.ഇതോടെ സാംസ്കാരിക പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ചിലർ പരിഹസിച്ചു. ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ശാന്തിനികേതനിൽ ടാഗോർ നിർമ്മിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.ഇതോടെ സാംസ്കാരിക പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ചിലർ പരിഹസിച്ചു. ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സുഭാസ് സർക്കാറിനെ ഒരിക്കൽക്കൂടി വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ബിജെപിയുടെ വംശീയ, ബംഗാൾ വിരുദ്ധ മുഖമാണ് ഇതിലൂടെ കാണുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി കൂട്ടിച്ചേർത്തു. അതേസമയം താലിബാൻ അഫ്ഗാനിസ്ഥാനിൽ കാബൂൾ നഗരം പിടിച്ചടക്കിയതും അവിടെ രണ്ടാം ഭരണത്തിനു തുടക്കമിട്ടതും നമ്മൾ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്.കാബൂളിവാല എന്ന പേര് നമുക്കെല്ലാവർക്കും സുപരിചിതമാണ്. ഇന്ത്യയൊട്ടാകെ ആ പേര് പ്രശസ്തമായതിനു പിന്നിൽ വിശ്വമഹാസാഹിത്യകാരനും ഇന്ത്യയുടെ അഭിമാനവുമായ രവീന്ദ്രനാഥ് ടഗോറിന്റെ തൂലികയിലെ മഷിയാണ്. വടക്കേയിന്ത്യയിലും മറ്റും അഫ്ഗാനിസ്ഥാനിൽ നിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്ന പഷ്തൂൺ വംശജരെ വിളിക്കുന്ന പേരാണ് കാബൂളിവാല.

Related posts

Leave a Comment