നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

കൊല്ലം: മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയര്‍ത്തിയ നിരവധി സമാന്തരസിനിമകളുടെ നിര്‍മ്മാതാവായ കെ.രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു.

90 വയസ്സായിരുന്നു.

അച്ചാണി രവി എന്നറിയപ്പെടുന്ന രവീന്ദ്രനാഥ് ജനറല്‍ പിക്‌ചേഴ്‌സിന്റെ സ്ഥാപകനും വ്യവസായിയുമായിരുന്നു. രാവിലെ 11.50 ന് കൊല്ലത്തെ വസതിയില്‍ ആയിരുന്നു അ്ന്ത്യം.

കൊല്ലത്തുകാര്‍ സ്‌നേഹപൂര്‍വ്വം രവി മുതലാളി എന്നാണ് വിളിച്ചിരുന്നത്. സംസ്‌കാരം നാളെ.

അരവിന്ദന്‍, അടൂര്‍ ഗോപാല കൃഷ്ണന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി ക്ലാസിക് സിനിമകളുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് രവീന്ദ്രനാഥ്.

അച്ചാണി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ‘അച്ചാണി രവി’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1967 ലാണ് ജനറല്‍ പിക്‌ചേഴ്‌സ് സ്ഥാപിച്ചത്.

2008ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടി.

വിജയലക്ഷ്മി കാഷ്യൂ കമ്ബനിയുടെ സ്ഥാപകനായിരുന്നു രവീന്ദ്രനാഥന്‍ നായര്‍, കേരളത്തിലെ കശുവണ്ടി വ്യവസായത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.

15,000ല്‍ ഏറെ തൊഴിലാളികളാണ് ഇദ്ദേഹത്തിന്റെ കമ്ബനിയില്‍ ജോലി ചെയ്തിരുന്നത്.

മികച്ച നിര്‍മ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ പലതവണ നേടിയിട്ടുണ്ട്.

പി.ഭാസ്‌കരന്റെ അന്വേഷിച്ചുകണ്ടെത്തിയില്ല എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമ രംഗത്തേക്ക് എത്തിയത്.

അച്ചാണി, എലിപ്പത്തായം, എസ്താപ്പാന്‍, വിധേയന്‍, കുമ്മാട്ടി, അനന്തരം, കാട്ടുകുരങ്ങ്, മുഖാമുഖം, മഞ്ഞ, കാഞ്ചന സീത, പോക്ക്‌വെയില്‍ തുടങ്ങി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്.

18 ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 1967 മുതല്‍ 1994 വരെ സിനിമയില്‍ സജീവമായിരുന്നു.

സംവിധായകന്‍ പി ഭാസ്‌കരന്‍ ആയിരുന്നു.

നിര്‍മ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടര്‍ച്ചയായി ഓടി. പിന്നീട്, 1973-ല്‍ ഇറങ്ങിയ അച്ചാണി വന്‍ ഹിറ്റായിരുന്നു.

ബോക്‌സ് ഓഫീസ് ഹിറ്റായ കൊല്ലത്തെ കുമാര്‍, ഈ ചിത്രത്തില്‍നിന്ന് ലഭിച്ച ലഭം മുഴുവന്‍ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു.

അച്ചാണിയുടെ ലാഭം ഉപയോഗിച്ച്‌ കൊല്ലം പബ്‌ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു.

1977-ല്‍ പുറത്തിറങ്ങിയ ‘കാഞ്ചനസീത’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ നായര്‍ അരവിന്ദനുമായി സഹകരിക്കുന്നത്.

ശ്രീകണ്ഠന്‍ നായര്‍ ആയിരുന്നു തിരക്കഥ രചിച്ചത്.

രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്ബ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു.

ക്യാമറ ഷാജി. എന്‍ കരുണ്‍ ആയിരുന്നു. പടം തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥന്‍ നായര്‍, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനിലും അംഗമായിരുന്നു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തില്‍ ജൂറിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഗായികയായിരുന്ന ഉഷാ രവി 2013-ല്‍ അന്തരിച്ചു. തമ്ബിലെ ‘കാനകപ്പെണ്ണ് ചെമ്മരത്തി…’ എന്ന പാട്ട് ഉഷാ രവി പാടിയതാണ്.

മൂന്നു മക്കള്‍. പ്രതാപ്, പ്രിത, പ്രകാശ്.

Related posts

Leave a Comment