നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ (Niyamasabha ruckus case) മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ കോടതിയില്‍ നേരിട്ടെത്തി ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് . ഈ കേസ് ഇനി നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും.

കേസിലെ ആറു പ്രതികളും വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ മന്ത്രിമാര്‍ നേരിട്ട് ഹാജരാകാത്തതില്‍ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ഇന്ന് കുറ്റപത്രം (Charge sheet) വായിച്ച്‌ കേള്‍പ്പിച്ച്‌ കൊടുത്തില്ല കാരണം കേസ് ഹൈക്കോടതിയില്‍ നില്‍ക്കുന്നതിനാലാണ്.പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ. എം. മാണി (KM Mani) ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായിട്ടാണ് ബജറ്റ് അവതരണത്തിന് തയ്യാറായ മാണിയെ തടയാന്‍ ഇടത് പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. കസേരകള്‍ മുതല്‍ മൈക്ക് വരെ ഇവര്‍ തല്ലിതകര്‍ത്തിരുന്നു. മാത്രമല്ല പ്രക്ഷോഭത്തിനിടെ സ്പീക്കറുടെ ഡയസിലും പ്രതിപക്ഷ എംഎല്‍എമാര്‍ (MLA) അതിക്രമിച്ച്‌ കടന്നിരുന്നു.

Related posts

Leave a Comment