നിയമനക്കോഴ കേസില്‍ ഹരിദാസിനെ പ്രതിയാക്കിയേക്കില്ല ; പണം വാങ്ങിയത് ബാസിത് പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ പ്രതിയാക്കിയേക്കില്ല. ഇക്കാര്യത്തില്‍ പോലീസിന് നിയമോപദേശം കിട്ടിയതായിട്ടാണ് വിവരം.

കേസ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സുഹൃത്തും മുൻ എഐഎസ്‌എഫ് നേതാവുമായ ബാസിത്തിലാണ്.

ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി.

പക്ഷെ ഹരിദാസനില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്‌എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. നിലവില്‍ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള നിയമോപദേശം.

ഇതോടെ ഹരിദാസിനെ ഇപ്പോള്‍ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നും പിന്നീട് തെളിവു കിട്ടുന്ന മുറയ്ക്ക് ഹരിദാസിനെ പ്രതിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു.

ആരോഗ്യമന്ത്രിയുടെ പിഎക്ക് കൊടുക്കാനെന്നെ പേരിലാണ് പണം തട്ടിയെടുത്തതെന്ന് കന്റോണ്‍മെന്റ് പൊലീസിനോടാണ് ബാസിത് സമ്മതിച്ചത്.

അതേസമയം മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ഹരിദാസിനെ ബാസിത്ത് നിര്‍ബന്ധിച്ചത് എന്തിനാണെന്ന് വ്യക്തതയില്ല.

Related posts

Leave a Comment