ശ്രീനഗര്‍: ജമ്മു കശ്മിരിലെ റജൗറിയിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.
നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.രാജൗരിയിലെ സുന്ദര്‍ബാനി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും സൈന്യം ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധമന്ത്രാലയം വക്താക്കള്‍ അറിയിച്ചു.
വ്യാഴാഴ്ച, ജമ്മു കശ്മിരിലെ പോയിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) സുബേദാര്‍ സ്വതന്ത്ര സിംഗ് കൊല്ലപ്പെടുകയും ഒരു സാധാരണക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.