നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്; വന്‍ നഗരങ്ങളില്‍ പതിക്കാന്‍ സാധ്യത

ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥന്‍ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞനാണ് ജൊനാഥന്‍ മക്‌ഡോവല്‍.

ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിംഗ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ റോക്കറ്റ് വീഴാനിടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 21000 കിലോഗ്രാമാണ് ലോങ് മാര്‍ച്ച്‌ 5 ബി എന്ന റോക്കറ്റിന്റെ ഭാരം. 100 അടി നീളവും 16 അടി വീതിയുമാണ് റോക്കറ്റിനുള്ളത്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തുന്നതിന് മുന്‍പ് തന്നെ കത്തി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

നിലവിലെ സഞ്ചാര പാതവെച്ച്‌ റോക്കറ്റ് ഭൂമിയില്‍ പതിക്കാനിടയുള്ള പ്രദേശങ്ങളെ കുറിച്ച്‌ ജൊനാഥന്‍ മക്‌ഡോവല്‍ വ്യക്തമാക്കുന്നു. വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലന്‍ഡ്, ചിലി എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് പതിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നു.

ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് വിക്ഷേപിച്ചത്.

അരങ്ങില്‍ നിന്നും മത്സരത്തിനിറങ്ങിയ താരങ്ങളും വിജയപരാജയങ്ങളും

Related posts

Leave a Comment