നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടല്‍ വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി | യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം. ബ്ലഡ് മണി യെമന്‍ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തടസമില്ലെന്നും ഹരജിയില്‍ പറയുന്നു.

യമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീല്‍ കോടതി ശരിവച്ചിരുന്നു.

Related posts

Leave a Comment