നിപ: ഇന്നും ആശ്വാസം; പുതിയ കേസുകളില്ല, 61 സാംപിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 61 സാംപിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സാംപിളുകളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവർത്തക, രണ്ടാമത് മരണപ്പെട്ട വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ വ്യക്തി എന്നിവരടക്കം നെഗറ്റീവാണ്.

കൂടുതൽ സാംപിളുകൾ നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുണ്ടന്നും മന്ത്രി അറിയിച്ചു.കേന്ദ്രസംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഇതിൽ ഒരുസംഘം ഇന്ന് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ പ്രവർത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment