നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല, കര്‍ശന നടപടി വേണം; എംകോം രജിസ്‌ട്രേഷന്‍ റദ്ദാക്കും

തിരുവനന്തപുരം: എസ്.എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസ് കേരള സസര്‍വകലാശാലയില്‍ എംകോം പ്രവേശനത്തിന് നല്‍കിയ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും വ്യാജമെന്ന്് കലിംഗ സര്‍വകലാശാല.

ഇക്കാര്യം കേരള സര്‍വകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക്‌ലിസ്‌റ്റോ നല്‍കിയിട്ടില്ല.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചതില്‍ കര്‍ശന നടപടി വേണമെന്ന് കേരള രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നൂ.

2021ല്‍ കലിംഗയില്‍ നിന്ന് ബികോം പാസായി എന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നിഖില്‍ കായംകുളം എംഎസ്‌എം കോളജില്‍ എംകോം പ്രവേശനം നേടിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ആയിരുന്നു പ്രവേശനം.

2017 മുതല്‍ 2020 വരെ എംഎസ്‌എമ്മില്‍ ബികോം പഠിച്ചിരുന്ന നിഖില്‍ തോറ്റിരുന്നു.

നിഖില്‍ തോമസിന്റെ എംകോം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.

കിലിംഗ സര്‍വകലാശാലയുടെ ബിരുദത്തിന് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അതും റദ്ദാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

Related posts

Leave a Comment