കൊടുങ്ങല്ലൂര്‍: നാട്ടുകാര്‍ നിര്‍മിച്ച ഇരുമ്ബ് പാലത്തിന്റെ പുനര്‍നിര്‍മാണവും നാട്ടുകാര്‍ തന്നെ നടത്തേണ്ടി വന്നു.
ഇതോടെ നാട്ടുകാര്‍ തന്നെ പാലം തുറന്നു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 18ാം വാര്‍ഡില്‍ ശൃംഗപുരം കനാലിന് കുറുകെയാണ് നാട്ടുകാരുടെ സ്വന്തം ജനകീയ പാലം നിലനില്‍ക്കുന്നത്.
അഞ്ച് വര്‍ഷം മുമ്ബ് നാട്ടുകാര്‍ നിര്‍മിച്ച ഇരുമ്ബ് പാലം തുരുമ്ബെടുത്ത് ജീര്‍ണാവസ്ഥയിലായിരുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലം വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്. സുവിന്ദിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിയുകയായിരുന്നു. നിരവധി പേര് സഹകരിച്ച് 50,000 രൂപ ചെലവഴിച്ചാണ് ഇരുപത്തഞ്ചടിയോളം നീളമുള്ള പാലം പുനര്‍നിര്‍മിച്ചത്.
കാവില്‍ക്കടവ്, പുല്ലൂറ്റ് പ്രദേശങ്ങളില്‍നിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദേശീയപാതയില്‍ കയറാതെ എല്‍തുരുത്ത്, ആനാപ്പുഴ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും എളുപ്പം എത്തിച്ചേരാന്‍ സഹായിക്കുന്ന യാത്രാമാര്‍ഗമാണ് കനാല്‍പാലം.
നാട്ടുകാര്‍ പുനര്‍നിര്‍മിച്ച പാലം അവര്‍തന്നെ തുറന്നുജനകീയ പാലമായതുകൊണ്ടുതന്നെ പുനര്‍നിര്‍മിച്ച പാലത്തിന് ഉദ്ഘാടനവുമുണ്ടായില്ല. നാട്ടുകാര്‍ തന്നെ പാലം തുറന്നു. ഒരുകാലത്ത് കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ ജലഗതാഗത മാര്‍ഗമായിരുന്ന ശൃംഗപുരം തോടിന് കുറുകെയുള്ള കനാല്‍ പാലം മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.