നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിർ’ രംഗത്ത്

മുംബൈ ∙ ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിർ’ മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്.

മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്.

നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷമാണ് സേനയുടെ ഭാഗമായത്.

വാഗിർ അടക്കം ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളാണു പുതിയതായി നാവികസേനയിൽ അണിചേരുന്നത്. കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിർവണത്തിനുള്ള കാര്യശേഷി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കുണ്ട്.

ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾ തകർക്കൽ, നിരീക്ഷണം, വിവരശേഖരണം, മൈനുകൾ നിക്ഷേപിക്കൽ തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളെ നിയോഗിക്കാനാകും.

അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയവയും സവിശേഷതകൾ

 

Related posts

Leave a Comment