തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്നും സംസ്ഥാനത്തെ മൂന്ന് ജില്ലകളെ നാളെ മുതല്‍ ഒഴിവാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കുക. ഈ ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലും താഴേക്ക് പോയെന്ന് കണ്ടുകൊണ്ടാണ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത്.
ജില്ലകളില്‍ ആക്റ്റീവ് കേസുകള്‍ കുറഞ്ഞതും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ടിപിആര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുക തന്നെ ചെയ്യും. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും ഒരുമിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.