ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.
ഇനി മുതല്‍ ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്ന നാല് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും നിര്‍ബന്ധമാണ്.
ഒന്‍പത് മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.
മാത്രമല്ല, കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിക്കുകയും വേണം.
അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കുവാനാണ് സുരക്ഷാ മാര്‍ഗങ്ങള്‍.