ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാലു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്.
നാലാംഘട്ട ലോക്ഡൗണില്‍ ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സമ്മതത്തോടെ അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ് 31 വരെ ഇൗ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു.
1100 ല്‍ അധികം പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 300 പേര്‍ മരിക്കുകയും ചെയ്തു. ലോക്ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന് ഉപമുഖ്യമന്ത്രി അശ്വാന്ത് നാരായണ്‍ അറിയിച്ചു.