നാട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ വൈശാഖ്

ഉദിയന്‍കുളങ്ങര: ഗിനിയന്‍ നാവികസേനയുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താന്‍ കഴിഞ്ഞത് തന്റെ അമ്മയുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥന കൊണ്ടും.

ഇന്ത്യന്‍ എംബസിയുടെ സഹായം കൊണ്ടുമാണെന്ന് നാട്ടിലെത്തിയ പാറശാല സെന്റ് പീറ്റേഴ്സ് നഗര്‍ ആര്‍.ജി ഭവനില്‍ വൈശാഖ് (31) കേരള കൗമുദിയോട് പറഞ്ഞു.

കഴിഞ്ഞ ആറു മാസം മുന്‍പാണ് വൈശാഖും സംഘവും തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റ് മുഖേന തായ്ലാന്‍ഡിലേക്ക് പോയത്.

അവിടെ എത്തിയതിനു ശേഷം ഇതൊരു ചതിയാണെന്ന് മനസിലായതോടെയാണ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്കയേയും വൈശാഖും സംഘവും ബന്ധപ്പെടുന്നത്.

തമിഴ്നാട്, കേരള സര്‍ക്കാരിന്റെയും എംബസിയുടെയും നോര്‍ക്കയുടെയും സഹായത്താലാണ് നാട്ടിലെത്താന്‍ കഴിഞ്ഞതെന്നും

അമ്മയേയും ബന്ധുക്കളേയും നാട്ടുകാരേയും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വൈശാഖ് പറഞ്ഞു.

Related posts

Leave a Comment