നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും; മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ.

അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബസ് നഷ്ടത്തിലോടുന്നത് അതിന്‍റെ സമയക്രമത്തിന്‍റെ പ്രശ്നമാണെങ്കിൽ അത് പരിഹരിക്കും. ഉൾമേഖലകളിലേക്ക് പോകുന്ന ബസുകൾ,

അത് മാത്രം ആശ്രയിക്കുന്ന ട്രൈബൽ മേഖലകൾ, എസ്സി എസ്ടി കളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലം അവിടുത്തെ ബസ് സർവീസ് നിർത്തില്ല.

അതിലൊന്നും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

വണ്ടികളില്ലാത്ത സ്ഥലങ്ങളിലേക്ക് വണ്ടികൾ എത്തിക്കും. കേരളത്തിന്‍റെ പൊതുഗതാഗത രംഗം മെച്ചപ്പെടുത്തും.

ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും.

കെഎസ്ആർടിസിയിലെ പ്രശനങ്ങൾ പരിഹരിക്കും. വരുമാനം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണം.

സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് ‌ആദായനികുതി വകുപ്പിന്‍റെ അനുവാദം വാങ്ങണം.

അതിനുള്ള അപേക്ഷ കൊടുക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകിയട്ടുണ്ട്. ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം.

വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാവും.അധികം പരിപാടികളിൽ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും.

എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment